തിരഞ്ഞെടുപ്പ് ദിവസം സർക്കാർ ജീവനക്കാരായ സമ്മതിദായകർ ശമ്പളത്തോടുകൂടിയ
അവധിക്കായി അപേക്ഷ ഓഫീസ്/ സ്ഥാപന അധികാരിക്ക് സമർപ്പിക്കുമ്പോൾ രേഖകൾ
പരിശോധിച്ച് ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. ഇതു സംബന്ധിച്ച് പൊതുഭരണ
വകുപ്പ് സർക്കുലറിറക്കി. തിരിച്ചറിയൽ കാർഡ്, വോട്ടർപട്ടികയിൽ പേര്
ഉൾപ്പെട്ടതിന്റെയും കമ്മീഷൻ നൽകിയ വോട്ടർ സ്ലിപ്പിന്റെയും സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്
വോട്ട് രേഖപ്പെടുത്തിയ വ്യക്തിയോട് വീണ്ടും തെളിവുകൾ ഹാജരാക്കാൻ ചില
വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ്
പുതിയ നിർദ്ദേശം.
Election | തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടുകൂടിയ അവധി
0
Wednesday, February 26, 2020
Tags