പ്രീമട്രിക് തലത്തിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കും, തത്തുല്യമായ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് അനുവദിക്കുന്നതിന് വിദ്യാലയ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ - സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്‌സ് പോർട്ടലിലും www.bcdd.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ്-0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.