ഇന്ന് ചേർന്ന (30.10.2019) QIP തീരുമാനങ്ങൾ




രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 9 മുതൽ 20 വരെ. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പരീക്ഷ രാവിലെയും  ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും .10,11,12 ക്ലാസുകളിലെ പരീക്ഷ രാവിലെ നടത്താൻ നിശ്ചയിച്ചു.

SSLC പരീക്ഷ മാർച്ച് 10 മുതൽ 26 വരെ. VHSC മാർച്ച്  10 മുതൽ 27 വരെ. SSLC മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ. SSLC മോഡൽ  IT ജനുവരി 31 മുൻപ് നടത്തണം.ഫെബ്രുവരി 5 മുതൽ മാർച്ച് 5 വരെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ. ഫെബ്രുവരി 20 മുതൽ മാർച്ച് മൂന്ന് വരെ HSS IT പരീക്ഷകൾ.

SSLC, HSS പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും  ചീഫ്,ഡെപ്യൂട്ടി ചീഫ് നിലവിലുള്ള രീതി തുടരും.ചോദ്യപേപ്പറുകൾ HSS,SSLC വിദ്യാലയങ്ങളിൽ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകൾ അന്നേദിവസം തന്നെ അയക്കുന്നതാണ്.ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അലമാരി ഡബിൾ ലോക്കിംഗ് സംവിധാനത്തിലായിരിക്കും CCTV ക്യാമറകൾ സജ്ജീകരിക്കണം. PD ഫണ്ട് അക്കൗണ്ടിൽ നിന്നുംഇതിനുള്ള തുക വിനിയോഗിക്കാം. കൂടാതെ പോലീസ് സംരക്ഷണവും ഉണ്ടാകും. ഹയർസെക്കൻഡറി, SSLC പരീക്ഷ ഡ്യൂട്ടി തുക ഏകീകരിച്ചു. SSLC ഡ്യൂട്ടി ചീഫ് 150 | ഡെപ്യൂട്ടി ചീഫ് 125 | ഇൻവിജിലേറ്റർക്ക് 100 രൂപയെന്ന ക്രമത്തിലാണ്.

നവംബർ 20 നും ഡിസംബർ 10 നും ഇടയിലായി സ്പെഷ്യൽ PTA പൊതുയോഗം നടത്തണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !