KTET : അപേക്ഷയിലെ തെറ്റ് തിരുത്താൻ അവസരം


കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് തിരുത്തുന്നതിന് അവസരം. നവംബർ ഒന്ന് മുതൽ നാല് വരെ www.ktet.kerala.gov.in ൽ  CANDIDATE LOGIN-ൽ ലഭിക്കും. അപേക്ഷകന്റെ പേര്, ജനനത്തീയതി എന്നിവയിലെ തെറ്റും തിരുത്താം. അപേക്ഷയിലെ മറ്റ് വിവരങ്ങൾ തിരുത്താനാവില്ല. നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ ഉൾപ്പെടുത്താത്ത അപേക്ഷാർഥികൾക്ക്  Invalid Photo എന്ന് രേഖപ്പെടുത്തിയ ഹാൾടിക്കറ്റ് മാത്രമേ ലഭിക്കൂ. പരീക്ഷ വിജയിക്കുന്നവർക്ക് ഇത് ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്താനാവില്ല.  

പരീക്ഷക്ക് അപേക്ഷിച്ചിട്ടുളളവർ  CANDIDATE LOGIN  -ൽ പ്രവേശിച്ച് അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളള ഫോട്ടോയും മറ്റ് വിവരങ്ങളും നവംബർ നാലിന് വൈകിട്ട് അഞ്ചിനുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !