List of Public Holidays - 2020


അടുത്ത (2020) വർഷത്തെ അവധി ദിനങ്ങൾ ഉത്തരവായി

2020-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സർക്കാർ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തിൽ:
  • മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), 
  • ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), 
  • പെസഹ വ്യാഴം (ഏപ്രിൽ ഒൻപത്, വ്യാഴം), 
  • ദു:ഖവെള്ളി (ഏപ്രിൽ 10, വെള്ളി), 
  • വിഷു /ഡോ. ബി. ആർ.അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), 
  • മേയ് ദിനം (മേയ് ഒന്ന്, വെള്ളി), 
  • കർക്കടകവാവ് (ജൂലൈ 20, തിങ്കൾ), 
  • ബക്രീദ്* (ജൂലൈ 31, വെള്ളി), 
  • സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), 
  • അയ്യൻകാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), 
  • മുഹറം* (ആഗസ്റ്റ് 29, ശനി), 
  • തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), 
  • മൂന്നാം ഓണം (സെപ്റ്റംബർ 1, ചൊവ്വ), 
  • നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), 
  • ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), 
  • ശ്രീനാരായണ ഗുരു സമാധി (സെപ്തംബർ 21, തിങ്കൾ), 
  • ഗാന്ധിജയന്തി (ഒക്ടോബർ രണ്ട്, വെള്ളി), 
  • മഹാനവമി (ഒക്ടോബർ 24, ശനി), 
  • വിജയദശമി (ഒക്ടോബർ 26, തിങ്കൾ), 
  • മിലാദി ഷെരീഫ്* (ഒക്‌ടോബർ 29, വ്യാഴം), 
  • ക്രിസ്മസ് (ഡിസംബർ 25, വെള്ളി).
ഞായറാഴ്ച വരുന്ന അവധികൾ: റിപ്പബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ (ഏപ്രിൽ 12), ഈദുൽഫിത്തർ/ റംസാൻ* (മെയ് 24),  ഒന്നാം ഓണം (ആഗസ്റ്റ് 30),

രണ്ടാം ശനിയാഴ്ചയിലെ അവധി: ദീപാവലി (നവംബർ 14)

നിയന്ത്രിത അവധികൾ: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി  (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം (ആഗസ്റ്റ് 3, തിങ്കൾ), വിശ്വകർമ ദിനം (സെപ്തംബർ 17, വ്യാഴം).


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !