മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20 സാമ്പത്തീക
വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ
മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ്
തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട്
കഴിഞ്ഞേക്കാം. കുടിശിക വരുമാനം നേടിയവര്‍ക്ക് നികുതി ഇളവിന് അവസരം നല്‍കുന്ന വകുപ്പ് 10 E
പ്രകാരം ഇളവു നേടാന്‍ കഴിയുമോ എന്നത് മനസ്സിലാക്കാനും 10 E ഫോം പ്രിന്റ്
എടുക്കാനും മറ്റൊരു സോഫ്റ്റ്‌വെയര്‍നെ ആശ്രയിക്കാതെ തന്നെ ഈ
സംവിധാനത്തില്‍ കഴിയും. അടിമുടി പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്
ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . വരുമാന നികുതി
സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍
പ്രസിദ്ധീകരിക്കുന്നതാണ്
CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
(Updated on 14.1.2020 babuvadukkumchery)
CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
(Updated on 14.1.2020 babuvadukkumchery)
“ഈ വര്ഷം 5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി കൊടുക്കേണ്ടതില്ല” ദാക്ഷായണി ടീച്ചര്‍ ആപ്പില്‍ (whatsapp)വിട്ട
കുറിമാനം കണ്ടു ലോനപ്പന്‍ മാഷ് ഒരു നിമിഷം ചിന്തിച്ചില്ല. തന്റെ സില്‍ബന്ധിക്കൂട്ടങ്ങള്‍
ഒക്കെ ചേര്‍ത്തു മാഷ്ക്കും ഉണ്ട് ഏതാണ്ട് പത്തിരുപതു ആപ്പ് ഗ്രൂപ്പ്,
സന്തോഷവാര്ത്തയല്ലേ, മാഷും തോടുത്തുവിട്ടു കുറിമാനം! അങ്ങനെ രാമബാണം പൊഴിഞ്ഞപോലെ
വാര്‍ത്ത വയറലായി. പൊതുവേ ജീവനക്കാരന്റെ സംകല്‍പ്പങ്ങളില്‍ ഇത്തരം ആപ്പ് വിശേഷങ്ങളിലെ
ബോധാനപ്രക്രിയയുടെ വെളിച്ചത്തില്‍
സമാധാനിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. വാസ്തവമാണോ ഇത് , അതോ
ആപ്പിലായോ ?
കൂടുതല്‍ വായനക്കും PDF ഡൌണ്‍ലോഡ് ചെയ്യുന്നതിനും ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Thanks to Sri.Babu Vadukkumchery | Phone: 9947009559