ഫെബ്രുവരി 15,16 തിയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി
ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷാഭവൻ
വെബ്‌സൈറ്റിൽ https:ktet.kerala.gov.in ലഭിക്കും.
ആപ്ലിക്കേഷൻ ഐ.ഡി.യും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക്
പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ നിന്നും അവ ലഭ്യമാകും. വിജ്ഞാപന പ്രകാരമല്ലാത്ത
ഫോട്ടോ അപ്‌ലോഡ് ചെയ്തവർ നിർദ്ദിഷ്ട ഫോട്ടോ കാൻഡിഡേറ്റ് ലോഗിനിൽ കൂടി
അപ്‌ലോഡ് ചെയ്ത് അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനുളള സൗകര്യം 13ന് വൈകിട്ട്
അഞ്ച് വരെ ലഭിക്കും.
Download Hallticket
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ -ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഫെബ്രുവരി 15നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ 16 നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഓൺലൈൻ അപേക്ഷയും, ഫീസും https://ktet.kerala.gov.in വഴി ഈ മാസം ഒൻപതു മുതൽ 16 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.റ്റി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുളളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾ htttps://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയിൽ
ലഭിക്കും. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ
അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ
അനുവദിക്കില്ല. അഡ്മിറ്റ് കാർഡ് ഫെബ്രുവരി അഞ്ച് മുതൽ ഡൗൺലോഡ് ചെയ്യാം.
Downloads
Downloads
Category | Date of Examination | Duration | Time |
K-TET I | 15/02/2020 - Saturday | 10.00 am - 12.30 pm | 2 ½ hrs |
K-TET II | 15/02/2020 - Saturday | 2.00 pm -4.30 pm | 2 ½ hrs |
K-TET III | 16/02/2020 - Sunday | 11.00 am -1.30 pm | 2 ½ hrs |
K-TET IV | 16/02/2020 - Sunday | 2.30 pm -5.00 pm | 2 ½ hrs |
Submission of Online Application from :09/01/2020 to 16/01/2020 |
Final Printout: 17/01/2020 |
Downloading Admit Card through website: 05/02/2020 |
Date of Examinations: 15/02/2020,16/02/2020 |