Scholarship | സാഹിത്യ - കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നവരായിരിക്കണം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടുകൂടി സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446780308, 9446096580, 0471-2306580. ഇ-മെയിൽ: dcescholarship@gmail.com

സാഹിത്യ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ലീഷ്/ മലയാളം/ ഹിന്ദി) ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2019-20 അധ്യയന വർഷം ഹയർ സെക്കൻഡറി സ്‌കൂൾ/ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ സാഹിത്യരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.  നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നവരായിരിക്കണം.  വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപനമേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15.  കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.com. ഫോൺ: 0471-2306580, 9446780308, 9446096580.
Click Here to Scholarship for Performing Arts(HSS& College Students)
Click Here to  Circular for Literary Scholarship HSS& College Students

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !