ധനകാര്യ വകുപ്പ് - കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഢീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
- പരാമർശം 1 മുതൽ 3 വരെയുള്ള [1.G.O(P)No.42/2020/Fin Dated: 16/04/2020 | 2.G.O(P)No.43/2020/Fin Dated:17/04/2020 | 3.G.O(P)No.94/2020/Fin Dated:17/07/2020] സർക്കാർ ഉത്തരവുകൾ പ്രകാരം നിലവിൽ മാറ്റി വച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫ് -ൽ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയിൽ 2020 നവംബർ മാസം മുതൽ അനുവദിക്കുന്നതാണ്. ഇപ്രകാരം ലയിപ്പിക്കുന്ന തുക 2021 ജൂൺ 1 മുതൽ മാത്രമേ പി.എഫ് ൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വർഷത്ത ജീവനക്കാരുടെയും ലീവ് സറണ്ടർ ആനുകൂല്യം 2021 ജൂൺ 1 മുതൽ മാത്രമേ എല്ലാ വിഭാഗം അനുവദിക്കുകയുള്ളൂ. മേൽ ഉത്തരവുകൾ പ്രകാരം മാറ്റി വച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാർക്ക് പണമായി പിൻവലിക്കാവുന്നതാണ്.