GPAIS - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി 2021 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ്

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി 2021 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ് പുറപ്പെടുവിക്കുന്നു.






ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2021 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു. ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു.
ജീവനക്കാർ/സ്ഥാപനങ്ങൾ വാർഷികപ്രീമിയം (രൂപയിൽ)
സർക്കാർ ജീവനക്കാർ 500 രൂപ
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ 800 രൂപ
സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ 500 രൂപ+ജി.എസ്.റ്റി
എസ് .എൽ .ആർ വിഭാഗം ജീവനക്കാർ 500 രൂപ+ജി.എസ്.റ്റി
കെ.എസ് .ഇ .ബി. 850 രൂപ+ജി.എസ്.റ്റി
കെ.എസ് .ആർ .സി .ടി .സി 600 രൂപ+ജി.എസ്.റ്റി
2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !