ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർക്കും ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും വർക്ക് ഫ്രം ഹോം
കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാൻ ദുരന്ത നിവാരണ വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ രോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്കും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ളവർക്കും/ വിധേയമാകാൻ പോകുന്നവർക്കും വർക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാം. ഇവർക്ക് ഈ രീതിയിൽ ജോലി ചെയ്യുവാൻ സൗകര്യമില്ലെങ്കിൽ വ്യക്തിഗത അപേക്ഷ പരിശോധിച്ചും സാഹചര്യങ്ങൾ വിലയിരുത്തിയും മേലധികാരിക്ക് യുക്തമായ തീരുമാനം കൈക്കൊള്ളാം.
ഒരു മാസത്തിന് മുൻപ് ഗുരുതരമായ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി ഒരു മാസത്തേക്കും ഡയാലിസിസിന് വിധേയമാകുന്നവർക്കും വർക്ക് ഫ്രം ഹോം അവലംബിക്കാമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
- ദുരന്ത നിവാരണ വകുപ്പ് - കോവിഡ് - 19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങൾ - സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം- മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.- Order: G.O.(Rt)No. 964/2020/DMD Dated, 10/12/2020