HomeCOVID 19COVID19-Special Casual Leave COVID19-Special Casual Leave 0 muralipanamanna Tuesday, September 28, 2021 കോവിഡ് 19 - സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്വാറന്റൈൻ കാലത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. സ.ഉ.(സാധാ) നം.634/2021/DMD തീയതി, 15/09/2021 ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസം സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണം . ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കപട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കിൽ ക്വാറന്റീനിൽ പോകേണ്ടതില്ല ഇവർ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചും രോഗലക്ഷണങ്ങൾക്ക് സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫീസിൽ ഹാജരാകുകയും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം. കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സ കാലയളവ് മുഴുവൻ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു . Download Click Here to Order G.O.(Rt) No.634/2021/DMD Dated, 15/09/2021 COVID 19-Special Casual Leave - Modified Order - Order G.O.(Rt) No.662/2021/DMD Dated, 28/09/2021 Tags COVID 19 Newer Older