Join muralipanamanna.in Group | ||
---|---|---|
WhatsApp Group | Telegram Channel | WhatsApp Channel |
Anticipatory Income Tax Calculator FY 2024-25
2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല.ശമ്പളവരുമാനത്തിൽ നിന്നും (FY 2024-25 | AY 2025-26) ഈ വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO യ്ക്കും വാങ്ങുന്ന ജീവനക്കാരനും interest, Penalty എന്നിവയിൽ നിന്നും ഒഴിവാകാം. ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Tax Statement FY 2024-25 (AY 2025-26) തയ്യാറാക്കുന്നതിനും ഉള്ള പുതുക്കിയ Easy Tax Tools ചുവടെ ചേര്‍ക്കുന്നു.
ITC2024 - Anticipatory Income Tax Calculator FY 2024-25 | Version 24.7 | Updated on 08/10/2024